---
title: "'അക്വാഫിറ്റ്' പദ്ധതി: സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ്"
english_title: "Kerala Aquafit Project 2026: Swimming Training For 14000 School Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378073/kerala-aquafit-project-swimming-training-school-students`"
published_at: "2026-08-12T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bdfe9c4bc7_1000228199.jpg"
keywords: ["Aquafit", "Swimming Training", "Public Education Department", "Kerala Schools"]
---

# 'അക്വാഫിറ്റ്' പദ്ധതി: സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം**: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകാൻ 'അക്വാഫിറ്റ്' പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി.

## Article Content

**തിരുവനന്തപുരം**: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകാൻ 'അക്വാഫിറ്റ്' പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി.

ആദ്യഘട്ടത്തിൽ 14,000 വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഓരോ ജില്ലയിൽ നിന്നും 1000 കുട്ടികൾക്ക് വീതം അവസരം ലഭിക്കും.

ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം ജലസുരക്ഷാ അവബോധവും ജീവൻരക്ഷാ നൈപുണ്യവും വികസിപ്പിക്കുകയാണ് ലക്ഷ്യം. പരിശീലനത്തിനായി സ്‌കൂളിൽ നിന്ന് 5 കിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങൾ തിരഞ്ഞെടുക്കും.

ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും സഹായം തേടും. കേരളം നദികളും പുഴകളും ജലാശയങ്ങളും ധാരാളമുള്ള സംസ്ഥാനമാണ്. അതിനാൽ നീന്തൽ  കായികപരമായ കഴിവ് മാത്രമല്ല, ജീവൻ രക്ഷിക്കാനുള്ള നൈപുണ്യം കൂടിയാണ്എന്ന വിലയിരുത്തലിലാണ് പദ്ധതി.

ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ കണക്കനുസരിച്ച് _2024ൽ സംസ്ഥാനത്ത് 1385 പേർ_ മുങ്ങിമരിച്ചു. ഇതിൽ 1160 പേരും പുരുഷന്മാരാണ്. 2021 മുതൽ 2023 വരെ പ്രതിവർഷം 1300-1400 പേർ വരെ മുങ്ങിമരിക്കുന്നുണ്ട്.

മുങ്ങിമരണങ്ങൾ കൂടുമ്പോഴും _ശാസ്ത്രീയ നീന്തൽ പരിശീലനം ലഭ്യമല്ലാത്ത_ സാഹചര്യമാണ്. ഈ പശ്ചാത്തലത്തിൽ മുങ്ങിമരണത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാൻ മനുഷ്യാവകാശ കമ്മിഷനും നേരത്തെ നിർദേശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് _'അക്വാഫിറ്റ്'_ എന്ന നീന്തൽ പരിശീലന പരിപാടി ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378073/kerala-aquafit-project-swimming-training-school-students`)